Wednesday, August 28, 2024
HomeTOURISM & TOURകാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് ടൂറിസം വകുപ്പ് അനുവദിച്ച സ്പീഡ് ബോട്ട്കൾ യാത്ര തുടങ്ങി.

കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് ടൂറിസം വകുപ്പ് അനുവദിച്ച സ്പീഡ് ബോട്ട്കൾ യാത്ര തുടങ്ങി.

വർക്കല കാപ്പിലിലെ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് ടൂറിസം വകുപ്പ് അനുവദിച്ച സ്പീഡ് ബോട്ട്കൾ യാത്ര തുടങ്ങി. ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബ്ബിന് അനുവദിച്ച രണ്ട് ബോട്ടുകളിൽ (സ്പീഡ് ബോട്ട്, സഫാരി) സ്പീഡ് ബോട്ടുകളാണ് ടൂറിസ്റ്റ്കളുമായ് യാത്ര ആരംഭിച്ചത്. സ്പീഡ് ബോട്ടുകളുടെ ആദ്യ യാത്രാ ഉദ്ഘാടനകർമ്മം വർക്കല എംഎൽഎ വി ജോയ് നിർവഹിച്ചു.

കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡി റ്റിപിസി പുതുതായി ആരംഭിക്കാൻ പോകുന്ന ജല കായിക വിനോദത്തിന്റെ ഭാഗമായി പാര സെയിലിംഗ്,ജെറ്റ് സ്കീം,ബംബർ റൈഡ്,ഹൗസ് ബോട്ട് റൈഡ് എന്നിവ അടുത്ത ടൂറിസം സീസണ് മുന്നോടിയായി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലിക്,വൈസ് പ്രസിഡൻറ് ശുഭ . എസ്. കുമാർ , സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് സാബു തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES