Saturday, August 31, 2024
HomeVARKALAവർക്കല താലൂക്ക് പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വർക്കല താലൂക്ക് പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വർക്കല താലൂക്ക് പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ് ക്ലബ്ബിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റായി സജി നായരെയും സെക്രട്ടറിയായി നിഷാദിനെയും ട്രഷറർ ആയി ധനീഷിനെയും തിരഞ്ഞെടുത്തു.
ന് മുൻ പ്രസിഡന്റ്‌ അജയന്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സാജു. പി. എം റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രെഷറർ ഷൈൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും യോഗം റിപ്പോർട്ടും കണക്കും അംഗീകരിക്കുകയും ചെയ്‌തു . തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

വൈസ് പ്രസിഡന്റ്‌ ആയി ദീപു (ഭാരത് വിഷൻ )ജോയിന്റ് സെക്രട്ടറി ആയി ജയപ്രകാശ് (ജന്മഭൂമി ), എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി അജയൻ (ജനം ടി വി ),വിപിൻ (എ സി വി )പ്രദീഷ് (മാതൃഭൂമി ), രാകേഷ് (മലയാള മനോരമ), അൻസാർ വർണന (മാധ്യമം ),ഹണി (ഏഷ്യാനെറ്റ്‌ )ഷൈൻ (മനോരമ ന്യൂസ്‌ ), ബാബു രാജീവ്‌ (മാതൃഭൂമി ന്യൂസ്‌ ), സാജു (വർക്കല ന്യൂസ്‌ ), അഭിലാഷ് (കലാകൗമുദി )അൻസാരി (ചന്ദ്രിക) എന്നിവരുൾപ്പെടെയുള്ള ഭരണ സമിതിയാണ് നിലവിൽ വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES