Tuesday, August 27, 2024
HomeUNCATEGORIZEDനിലയ്ക്കാമുക്കിലെ "ടേക്ക് എ ബ്രേക്ക് " പ്രവർത്തനം നിലച്ചു.

നിലയ്ക്കാമുക്കിലെ “ടേക്ക് എ ബ്രേക്ക് ” പ്രവർത്തനം നിലച്ചു.

ദിനംപ്രതി നിരവധി പേർ കടന്നുപോകുന്ന നിലയ്ക്കാമുക്കിൽ വഴിയാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ടേക്ക് എ ബ്രേക്ക് പ്രവർത്തനം ആരംഭിച്ചത്.

കളക്ടറുടെയും സംസ്ഥാന ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും കൂടിയുളള സംയുക്ത സംരംഭമായിരുന്നു വക്കം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച ടേക്ക് എ ബ്രേക്ക് സാമൂശ്ചയം. നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപം പഞ്ചായത്ത് ഏറ്റെടുത്ത ഗവണ്മെന്റ് യുപിഎസ് – ലെ നാല് സെന്റ് സ്ഥലത്താണ് ഇതിനായി കെട്ടിടം പണിതത്.

വഴിയാത്രക്കാർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ചായയോ ലഘുഭക്ഷണമോ കഴിക്കുന്നതിനുമായാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമ്മിച്ചത്. 2022ൽ നിർമ്മിച്ച കെട്ടിടം ആറ്റിങ്ങൽ എംഎൽഎ ഒഎസ് ആംബികയും, ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശ് എംപിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

ഈ കെട്ടിടമാണ് ഇപ്പോൾ ഒരുവ‍ർഷമാകുംമുൻപ് പ്രവർത്തനം നിലച്ചത്. വിവിധ ഉദ്ദേശ്യങ്ങൾക്കായി ആരംഭിച്ച ഈ സംരംഭം വിവിധ ഉദ്ദേശ്യങ്ങൾക്കായി ആരംഭിച്ച ഈ സംരംഭം വക്കം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലെ പാടലപിണക്കങ്ങൾ കാരണമാണ് പൂട്ടിയതെന്നാണ് സൂചന. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ കെട്ടിടം എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES