ബാലസംഘം വക്കം മേഖല കമ്മറ്റി വേനൽത്തുമ്പിക്ക് സ്വീകരണവും ബാലോത്സവവും സംഘടിപ്പിച്ചു. നിലക്കാമുക്ക് വക്കം ഖാദർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി നാഷണൽ ഗ്രാഫി ജേതാക്കളായ വക്കം സജീവും, മധു ഗോപി നാഥും ചേർന്നു ഉദ്ഘാടനം ചെയ്തു.വക്കം ബാലസംഘം മേഖല സെക്രട്ടറി ശ്രീലക്ഷ്മി ആദ്യക്ഷത വഹിച്ച യോഗത്തിൽ സംഘടക സമിതി ചെയർമാൻ ഷാജു റ്റി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം മുഖ്യ പ്രഭാഷണം നടത്തി. ബാലസംഘം ഏരിയ കൺവീനർ പഞ്ചമം സുരേഷ്, ഏരിയ സെക്രട്ടറി അനഘ, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ അജയഘോഷ്, ഗീത സുരേഷ്, പ്രശോഭന, എൻ.എസ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

