മത്സ്യബന്ധനത്തിനിടെ താഴമ്പള്ളി സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു.
അഞ്ചുതെങ്ങ് താഴമ്പള്ളിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഉൾക്കടലിൽ വച്ച് മത്സ്യ തൊഴിലാളിയായ ജയിംസ് വിറ്റാലിസ് ( 54) ബോട്ടിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.
ഉടൻ തന്നെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൽ വിവര മറിയിക്കുകയും മറൈൻ എൻഫോഴ്സ്മെൻ്റ് ആബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താഴം പള്ളി ലീന ലാൻ്റിൽ പരേതരായ വിറ്റാലീസിൻ്റെയും ഡോറസിൻ്റെയും മകനാണ്. ലീനാ ജെയിംസാണ് ഭാര്യ.