Friday, August 23, 2024
HomeVARKALAപങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് കേരളംമാതൃകയാകണമെന്ന് ജോയിന്റ് കൗൺസിൽ.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് കേരളം
മാതൃകയാകണമെന്ന് ജോയിന്റ് കൗൺസിൽ.

2013 ഏപ്രിൽ മുതൽ യുഡിഎഫ് സർക്കാർ കേരളത്തിൽ
ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ഇടതുപക്ഷ സർക്കാർ
മാതൃകയാകണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ പി ഗോപകുമാർ. വർക്കല ടി.എ.മജീദ് സ്മാരഹാളിൽ നടന്ന പങ്കാളിത്ത പെൻഷൻ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സേവനമേഖലകളിൽ നിന്നും പിന്തിരിയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കേന്ദ്ര ഗവൺമെൻറ് പങ്കാളിത്ത പെൻഷൻ പദ്ധതി അടിച്ചേൽപ്പിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി നിർബന്ധപൂർവ്വം
നടപ്പിലാക്കുകയായിരുന്നു യുഡിഎഫ് സർക്കാർ ചെയ്തത്. ഓഹരി
കമ്പോളത്തിന്റെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ച് ജീവനക്കാരുടെ വാർദ്ധക്യകാല സുരക്ഷാ പദ്ധതിയായ പെൻഷനെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുന്ന നയം
തിരുത്തിയേ മതിയാകൂ എന്ന് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി
പിൻവലിക്കണം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിലൂടെ
ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡന്റ് ചന്ദ്രബാബു എസ്
അദ്ധ്യക്ഷത വഹിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി കെ സുരകുമാർ സമര
പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണൻ,
നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ വൈസ് പ്രസിഡന്റ് വൈ സുൽഫിക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ഉഷാദേവി, മുബാറക്ക് റാവുത്തർ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു ഗോപാൽ സ്വാഗതവും മേഖലാ സെക്രട്ടറി എ ആർ അരുൺജിത്ത് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES