Thursday, August 29, 2024
HomeVARKALAമത്സരയോട്ടം : വർക്കല ഇടവയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു.

മത്സരയോട്ടം : വർക്കല ഇടവയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു.

വർക്കല ഇടവയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് അപകടം.
വർക്കലയിൽ നിന്നും കാപ്പിലേക്ക് പോയ സ്വകാര്യബസ് മറ്റൊരു ബസിലിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തി ഓവർടേക്ക് ചെയ്യുന്നിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും ഗുരുതര പരുക്കുകളില്ല.വൈകിട്ട് നാലിനാണ് ഇടവ ഓടയത്താണ് അപകടമുണ്ടായത്.
വർക്കലയിൽ നിന്നും കാപ്പിലേക്ക് പോയ ശ്രീനന്ദനം ബസ്സ് , മാന്തറ ക്ഷേത്രം പോകുന്ന മാനസ്സ്‌ എന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർമാരെ അടക്കം ആറോളം പേരെ ആശുപത്രിയിൽ പ്രവേശിച്ചതായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മനു എന്ന നാട്ടുകാരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES