വാർഡ് വിഭജനം അന്തിമഘട്ടത്തിലെത്തിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഒരുക്കത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.
ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പു വിജ്ഞാപനമുണ്ടാകുമെന്നാണ് സൂചന. പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ വീടുകൾ ക്രമീകരിച്ചശേഷമുള്ള കരട് വോട്ടർ പട്ടിക ജൂലായ് 21-ന് പുറത്തിറക്കും. ഇതോടെ പട്ടിക പുതുക്കൽ ആരംഭിക്കും.
ഡിസംബർ 21-ന് പുതിയ ഭരണസമിതി കൾ ചുമതലയേൽക്കേണ്ടതിനാ ൽ ഡിസംബർ പകുതിക്കുമുൻപ് വോട്ടെടുപ്പ് പൂർത്തിയാക്കണം. ഇതിനും ഒന്നര മാസംമുൻപ് വിജ്ഞാപനമുണ്ടാകും. ജില്ലാപഞ്ചായത്ത് വാർഡുവിഭജനത്തിനുള്ള കരട് ജൂലായ് 21-ന് പ്രസിദ്ധീകരിക്കും. പരാതികേട്ട് അന്തിമമാക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം പൂർത്തിയാകും. 25 വരെ പരാതി നൽകാനും സമയമുണ്ട്.

