Saturday, August 24, 2024
HomeAATINGALആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ വനിതാ നേതാവിന്റെ കുടുംബക്കാരുടെ കയ്യേറ്റം നാട്ടുകാർ പൊളിച്ചുനീക്കി : പ്രതിഷേധം ഭയന്ന്...

ആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ വനിതാ നേതാവിന്റെ കുടുംബക്കാരുടെ കയ്യേറ്റം നാട്ടുകാർ പൊളിച്ചുനീക്കി : പ്രതിഷേധം ഭയന്ന് നഗരസഭയും നാട്ടുകാർക്കൊപ്പം കൂടി.

ആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ കമ്മ്യൂണിസ്റ്റ്പാർട്ടി വനിതാ നേതാവിന്റെ കുടുംബക്കാരുടെ കയ്യേറ്റം നാട്ടുകാർ പൊളിച്ചുനീക്കി, നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് നഗരസഭയും നാട്ടുകാർക്കൊപ്പം പൊളിയ്ക്കുന്നവർക്കൊപ്പം കൂടി.

അവധി ദിവസം മുന്നിൽ കണ്ട് അർദ്ധരാത്രി ആരും അറിയാതെ കമ്യൂണിസ്റ്റ് പാർട്ടി വനിതാ നേതാവിന്റെ ഇടപെടലിൽ അവരുടെ ബന്ധുക്കൾ നടത്തിയ അനധികൃത നിർമ്മാണമാണ് നാട്ടുകാരും നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് നഗരസഭയും ഇടപെട്ട് പൊളിച്ചു നീക്കിയത്,

പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടി വനിതാ നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള വസ്തുവിനോട് ചേർത്ത് അനധികൃതമായി മതിൽ നിർമിച്ചു സ്ഥലം കൈക്കലാക്കാൻ ശ്രമിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധാവുമായി രംഗത്ത് വരുകയായിരുന്നു.

ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയ ഭാഗത്ത്‌ മാർക്കറ്റ് റോഡിൽ ഇന്നലെ അർദ്ധരാത്രിയിലാണ് മതിൽ നിർമാണം നടന്നത്. ശനി, ഞായർ അവധി ദിവസങ്ങൾ മുന്നിൽ കണ്ട് വെട്ടിപ്പിടിച്ചു മതിൽ കെട്ടാനായിരുന്നു ശ്രമം. രാവിലെ നാട്ടുകാർ ഒരു മതിലിനടുത്ത് മറ്റൊരു മതിൽ അനധികൃതമായി കെട്ടിപ്പൊക്കിയത് കണ്ട് നഗരസഭയെ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ ആദ്യമൊന്നും ചെവിക്കൊള്ളാതിരുന്ന നഗരസഭ അധികൃതർ നാട്ടുകാർ മതിൽ പൊളിയ്ക്കുവാൻ മുന്നോട്ട് വന്നെന്നറിഞ്ഞതോടെ മറ്റ് ഗത്യന്തരമില്ലാതെ ചെയർപേഴ്സൺ അഡ്വ എസ് കുമാരിയുടെ നേതൃത്വത്തിൽ നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനധികൃത നിർമാണം ആണെന്ന് സ്ഥിരീകരിച്ചുകൊണ്ട് നാട്ടുകാർക്കൊപ്പം ചേർന്ന് മതിൽ പൊളിച്ചു മാറ്റുകയായിരുന്നു.

സ്വകാര്യ വ്യക്തി ഇവിടെ അനധികൃതമായി സ്ഥലം കൈക്കലാക്കിയ ശേഷം ബീവറേജസ് ഔട്ലെറ്റിന് സ്ഥലം വാടകയ്ക്ക് കൊടുക്കാനായിരുന്നു ഉദ്ദേശം എന്നും നാട്ടുകാർ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES