Tuesday, August 27, 2024
HomeAATINGALമുതലപ്പൊഴി ദുരന്തം : തിരച്ചിലിനായ് അണ്ടർ വാട്ടർ ഡ്രോണുകളുടേത് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക സാധ്യതകൾ...

മുതലപ്പൊഴി ദുരന്തം : തിരച്ചിലിനായ് അണ്ടർ വാട്ടർ ഡ്രോണുകളുടേത് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തണം.

മുതലപ്പൊഴി ദുരന്തത്തിൽപ്പെട്ട് കാണാതായവരിൽ അവശേഷിക്കുന്ന അബ്‌ദുൾ സമദിനെ കണ്ടെത്തുവാനായ് അണ്ടർ വാട്ടർ ഡ്രോണുകളുടേത് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവിശ്യമുയർന്നു.

അപകടം സംഭവിച്ച് പതിമൂന്നാം ദിവസവും അവസാന വ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നൂതന തിരച്ചിൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നത്.

നാലുപേരുടെ മരണത്തിനും നിരവധിപേർക്ക് ഗുരുതര പരിക്കുകൾക്കും കാരണമായ അഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തം സംഭവിച്ച് പതിനെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും ശേഷിയ്ക്കുന്ന അവസാനയാൾക്കായുള്ള തിരച്ചിലുകൾ ഭലംകാണാത്ത സാഹചര്യത്തിലാണ് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൂതന തിരച്ചിൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവിശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.

ഒരുപക്ഷെ, കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന അണ്ടർ വാട്ടർ ഡ്രോൺ നിർമാതാക്കളുടെ സൗജന്യ സേവനം ഒരുപക്ഷെ ഗവണ്മെന്റ് ആവശ്യപ്പെട്ടാൽ ലഭ്യമായേക്കമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് ഈ ആവിശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇത്മായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജില്ലാ കലക്ക്ടർക്ക് ഇ മെയിൽ അയച്ചു.

കഴിഞ്ഞ അഞ്ചിനാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. വർക്കല വിളഭാഗം മൂപ്പക്കുടിയിൽ ഷാനവാസ് (56) വിളഭാഗം ചൂരലിൽ വീട്ടിൽ നിസ്സാമുദ്ധിൻ (65) എന്നിവരുടെ മൃതദേഹങ്ങൾ അപകട ദിവസംതന്നെ കോസ്റ്റൽ പോലീസും നാട്ടുകാരും സംയുക്തമായ് നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

തുടർന്ന് കാണാതായ വർക്കല ചിലക്കൂർ സ്വദേശികളായ ഉസ്മാൻ (20), മുസ്തഫ (15) സമദ് (45) എന്നിവർക്കായി ശക്തമായ തിരച്ചിലും ആരംഭിച്ചിരുന്നു.

ഇതേ, തുടർന്ന് സെപ്റ്റംബർ 8 ന് വിഴിഞ്ഞം പനത്തുറ ഭാഗത്ത്നിന്ന് ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുകയും ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ സെപ്റ്റംബർ 14 ന് മുസ്തഫ (18) ന്റേതാണെന്നു തിരിച്ചറിയുകയും ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം (സെപ്റ്റംബർ 9 ന് ) കോവളം അടിമലത്തുറ ഭാഗത്തുനിന്നും ഉസ്മാൻ (20) ന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
ഇനി കണ്ടെത്താനുള്ളത് അബ്‌ദുൾ സമദ് (45) നെയാണ്.

ഇദ്ദേഹത്തിനായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

അപകടം സംഭവിച്ച് ആദ്യ ദിനങ്ങളിൽ മുതലപ്പൊഴി അഴിമുഖത്ത് കുടുങ്ങിയ മത്സ്യബന്ധന വലയിൽ അപകടത്തിൽപ്പെട്ടവർ കുടുങ്ങികിടക്കുന്നുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ആദ്യഘട്ട തിരച്ചിലുകൾ ഈ മേഖല കേന്ദ്രീക്കാരിച്ചായിരുന്നു നടന്നുവന്നിരുന്നത്. എന്നാൽ തുടരെ തുടരെ രണ്ട് മൃതദേഹങ്ങൾ വിഴിഞ്ഞം ഭാഗത്തെ കടലിൽ നിന്ന് കണ്ടെത്തിയതോടെ കാണാതായവർ പൊഴിമുഖത്ത് കുരുങ്ങിയ വലയിൽ കുടുങ്ങിയിട്ടില്ലെന്ന നിഗമനത്തിൽ ഈ മേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിലുകൾ ഏറെക്കുറെ അവസാനിപ്പിച്ചിരുന്നു.

എന്നാൽ കാണാതായ നാളിതുവരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുതലപൊഴി തുറമുഖത് കുടുങ്ങിയ വലയും പ്രദേശത്തെ പുലിമുട്ട് പാറകളിലും കുടുങ്ങിയിട്ടുണ്ടാകുമോ എന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരം ഒരു ആവിശ്യം മുന്നോട്ടുവയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES