Wednesday, August 28, 2024
HomeANCHUTHENGUനവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്.

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്.

ഊരും പേരും മാതാപിതാക്കളേയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നവജാത ശിശുവിന്റെ ഉദ്ദേശം രണ്ട് മൂന്ന് ദിവസം പഴക്കം തോന്നിയ്ക്കുന്ന ശവശരീരം 18/07/2023 തീയതി 03.45 മണിയോടെ അഞ്ചുതെങ്ങ് വില്ലേജിൽ മാമ്പള്ളി പള്ളിയ്ക്ക് സമീപമുള്ള ഫിഷ് ലാൻറിംഗ് സെന്ററിലേക്കുള്ള കോൺക്രീറ്റ് ഇടറോഡിൽ കാണപ്പെട്ടിട്ടുള്ളതും ടി സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ Cr.465/2023 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതാണ്.

18/07/2023 തീയതിയ്ക്ക് മുമ്പുള്ള ഏതെങ്കിലും ദിവസങ്ങളിൽ അടിയന്തിര പ്രസവാനന്തര ചികിത്സയ്ക്ക് ആശുപത്രിയിൽ പോയവരെ സംബന്ധിച്ചോ,

മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ പ്രസവ സംബന്ധമായ ചികിത്സയ്ക്ക് ആശുപത്രിയിൽ പോയെങ്കിലും അഡ്മിറ്റ് ആകാതെ തിരികെ വന്നവരെ സംബന്ധിച്ചോ,

മേൽ സൂചിപ്പിച്ച ദിവസങ്ങളിൽ ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം നടത്തിയവരെ സംബന്ധിച്ചോ,

മേൽ സൂചിപ്പിച്ച നവജാത ശിശുവിന്റെ മാതാപിതാക്കളെ സംബന്ധിച്ചോ മറ്റോ എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന ഫോൺ നമ്പരിൽ അറിയിയ്ക്കുവാൻ താല്പര്യപ്പെടുന്നു.

എന്ന്

പോലീസ് ഇൻസ്പെക്ടർ അഞ്ചുതെങ്ങ്. 21/07/2023.

പോലീസ് ഇൻസ്പെക്ടർ, അഞ്ചുതെങ്ങ് : 9497905938 പോലീസ് സബ്ബ് ഇൻസ്പെക്ടർ, അഞ്ചുതെങ്ങ് : 9497980100

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES