Tuesday, August 27, 2024
HomeAATINGALമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യൻ യാത്രചിലവിന് ധനസഹായമയച്ച് പ്രതിഷേധം : സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യൻ യാത്രചിലവിന് ധനസഹായമയച്ച് പ്രതിഷേധം : സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് മുഖ്യമന്ത്രിയുടെ പേരിൽ യാത്രാചിലവിനായി പണമയച്ചത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും യൂറോപ്പ് യാത്രയ്ക്ക് സഹായധനമയച്ചാണ് പ്രതിഷേധം അറിയിച്ച്.

പ്രവാസിയും സാമൂഹ്യപ്രവർത്തകനുമായ അഞ്ചുതെങ്ങ് സജനാണ് സംസ്ഥാന ഖജനാവ് കാലിയയായ അവസ്ഥയിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കുള്ള യാത്രാചിലവുകൾക്കായി സഹായ ധനം അയച്ച് പ്രതിഷേധം അറിയിച്ചത്.
യാത്രാചിലവിനായിയുള്ള സഹായ ധനം മുഖ്യമന്ത്രിയുടെ പേരിൽ മണിയോഡറായാണ് അയച്ചത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയും യുഎയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമാണ് അദ്ദേഹം. കടക്കെണിയിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരും നടത്തുവാൻ പോകുന്ന യൂറോപ്യൻ യാത്രയിൽ പ്രതിഷേധം അറിയിച്ചാണ് നാട്ടിലെ തന്റെ സുഹൃത്ത് വഴി മണിയോഡറായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ യാത്രാചിലവിനുള്ള പണമയച്ച് പ്രതിഷേധിച്ചത്.

സംസ്ഥാനം കടക്കെണിയിലാണെന്നും കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണെന്നുമുള്ള വാർത്തകൾ പുറത്ത് വന്ന ഞെട്ടൽ മാറുംമുൻപ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യൂറോപ്പ് യാത്രാ തീരുമാനം കേരളജനതയെ അത്ഭുതപ്പെടുത്തിയിരുന്നു.

പ്രതിസന്ധി തരണം ചെയ്യുവാൻ ജനങ്ങൾ മുണ്ട്മുറുക്കിയുടുത്ത് സഹകരിയ്ക്കണമെന്ന് പറയുന്ന സർക്കാർ തന്നെ, ഇതിനോടകം സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലാത്ത നിരവധി വിദേശയാത്രകളാണ് നടത്തിയിട്ടുള്ളത്. എന്നാൽ വിദേശയാത്രകൾ കൊണ്ടു കേരളത്തിന് എന്തു ഗുണം കിട്ടിയെന്നു ചോദിച്ചാൽ കൃത്യമായ മറുപടിനൽകുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES