Monday, August 26, 2024
HomeANCHUTHENGUഗ്രാമ പഞ്ചായത്ത്കളിലെ താത്കാലിക നിയമനങ്ങൾ : എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നിയമിച്ചവരെ പിരിച്ചുവിടാൻ ഉത്തരവ്.

ഗ്രാമ പഞ്ചായത്ത്കളിലെ താത്കാലിക നിയമനങ്ങൾ : എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി അല്ലാതെ നിയമിച്ചവരെ പിരിച്ചുവിടാൻ ഉത്തരവ്.

പഞ്ചായത്തുകളിലെ താൽക്കാലിക ഒഴിവുകളിലും പ്രത്യേക പ്രോജക്ടിൻ്റെ ഭാഗമായുള്ള ജോലികളിലും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നിയമിച്ചിട്ടുള്ള മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചുവിട്ട് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ ഉത്തരവ്.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ട‌ർ കഴിഞ്ഞ 18ന് ജില്ലാ ജോയിന്റ് ഡയറക്‌ടർമാർക്ക് നൽകിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർക്കു നിർദേശം ലഭിച്ചു തുടങ്ങി.

പഞ്ചായത്തുകളിൽ പ്രോജക്‌ടുകളിലും വിവിധ സ്‌ഥിരം തസ്‌തിക അനുവദിച്ചിട്ടില്ലാത്തവയിലുംഭരണസമിതി നേരിട്ടാണ് നിയമനം നടത്തിയിരുന്നത്. ഇതുസം ബന്ധിച്ച പരാതികളിൽ സ്ഥിരം തസ്തികയിലെ താൽക്കാലിക നിയമനങ്ങൾ മാത്രം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മതിയെന്നാണ് പല പഞ്ചായത്തുകളും മറുപടി നൽകിയത്. ഇത്തരത്തിൽ പരാതികൾ കൂടിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രിൻസിപ്പൽ ഡയറക്‌ടർ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES