കടലില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ളഅജ്ഞാത മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പോലീസ്. മൃതദേഹത്തിന്‍റെ കഴുത്തിന്‍റെ ഭാഗത്ത് മുറിവുണ്ടെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പോലീസ്.
സംഭവത്തില്‍ പൂവാര്‍ തീരദേശ പോലീസ് അന്വേഷണമാരംഭിച്ചു.
ജീര്‍ണാവസ്ഥയിലായ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ് സ്റ്റേഷനുകള്‍ക്ക് വിവരംകൈമാറിയെങ്കിലും കാര്യമായ പുരോഗതിയില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആറിന് പൂവാര്‍ തീരത്ത് നിന്ന് ഇരുപത് കിലോമീറ്റര്‍ ഉള്‍ക്കടലില്‍ ഒഴുകി നടക്കുകയായിരുന്ന യുവാവിന്‍റെ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂവാര്‍ തീരദേശ പോലീസ് കരക്കെത്തിച്ച മൃതദേഹം ഇന്‍ക്വിസ്റ്റ് തയാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.
നാല്‍പ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവിന്‍റെ മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുള്ളതായും വികൃതമായത് തിരിച്ചറിയലിന് തടസമായതായും പോലീസ് അറിയിച്ചു. തുമ്പ, പിറവം എന്നിവിടങ്ങളില്‍ നിന്നായി രണ്ട് കൂട്ടര്‍ മൃതദേഹം അന്വേഷിച്ചെത്തിയെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഫിങ്കര്‍ പ്രിന്‍റിന്‍റെയും, ഡിഎന്‍എയുടെയും ആന്തരീകാവയവങ്ങളുടെയും ഫലം വരുന്നതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് തീരദേശ സ്റ്റേഷന്‍ സിഐ എന്‍.ബിജു അറിയിച്ചു.

