ചിറയിൻകീഴിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
ചിറയിൻകീഴ് മുടപുരം ആയുർവേദ ജംഗ്ഷനിൽ സേവിനി നിവാസിൽ വിജയകുമാറിന്റെ വീട്ടിലെ മതിൽ കെട്ടിനുള്ളിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയോടെയാണ് വീട്ടുകാർ മൃതദേഹം കാണുന്നത്. റോഡ് വശത്ത് ഉള്ള വീടിന്റെ മതിൽ കെട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ പരിഭ്രാന്തിയിലാണ്. മൃതദേഹം കമഴ്ന്നു കിടക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

