ബസ് അപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശിനി മരണപ്പെട്ടു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിലുണ്ടായ ബസ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശിയാണ് മരണപ്പെട്ടത്.
അഞ്ചുതെങ്ങ് കേട്ടുപുര എസ്.എൻ ജ്യോതിയിൽ മറിയാമ്മ (73) ആണ് മരണപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 19 വ്യാഴം രാവിലെ 7:10 ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ്സ്റ്റാൻന്റിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
ആറ്റിങ്ങൽ – വെഞ്ഞാറമൂട് സംഗീത ബസിൽ യാത്ര ചെയ്യുകയായിരുന്ന മറിയാമ്മ ബസിൽ നിന്നിറങ്ങി ബസിന് അരികിലൂടെ നടന്നുനീങ്ങവേ, ബസ് മുന്നോട്ട്എടുക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.
ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളേജിലും – ഫോർട്ട് ഹോസ്പിറ്റലിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായ് കിംസ് ആശുപത്രിയിലേക്കും എത്തിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് സുധാകരൻ മകൻ അജികുമാർ.

