76 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് വീശിഷ്ടാതിഥികളായി കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആദരിച്ചു.
അഞ്ചുതെങ്ങ് പുത്തൻവീട് അഞ്ചുനിവാസിൽ അലോഷ്യസ് (53) ഭാര്യ ബിന്ദു, അഞ്ചുതെങ്ങ് വാക്കൻകുളം വയലിൽവീട് റ്റി.ആർ വില്ലയിൽ വർഗ്ഗീസ് (49) ഭാര്യ സെലിൻ തുടങ്ങിയവരെയാണ് ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.
ആദരിക്കൽ ചടങ്ങിൽ ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, പ്രഭാരി ഒറ്റൂർ മോഹൻദാസ്, എൻ.എസ് സജു, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗം രേഖ സുരേഷ്, ജയൻ, കടയ്ക്കാവൂർ അശോകൻ, വിജയകുമാർ, ബിജുകുമാർ അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.
മുൻകേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രത്യേക താൽപ്പര്യപ്രകാരം മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു തുടങ്ങിയവരുടെ നിർദ്ദേശമനുസരിച്ച് അഞ്ചുതെങ്ങ് മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി പ്രതിനിധികൾക്ക് വേണ്ടി അഞ്ചുതെങ്ങ് സജൻ നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ക്ഷണം ലഭിച്ചത്.


