അഞ്ചുതെങ്ങിൽ പഞ്ചായത്ത് ജീവനക്കാരിയെ പാമ്പ് കടിച്ചു. മുടിപ്പുര
മുമ്മൂലവീട്ടിൽ സിമി ദാസ് (38) നെയാണ് പാമ്പ് കടിച്ചത്. ഇവർ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കിടന്ന് ഉറങ്ങുന്നതിനിടെ വലുത് കൈമുട്ടിനു മുകളിൽ അണലി ഇനത്തിൽപ്പെട്ട പാമ്പ് കടിയ്ക്കുകയായിരുന്നു.
ഇവരെ വലിയകുന്ന താലൂക്ക് ആശുപത്രി യിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം
മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്ര ഏജന്റ് ദാസ്ന്റെ ഭാര്യയാണ്.

