Friday, May 15, 2026
HomeANCHUTHENGUകായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി രൂപീകരിച്ചു.

കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി രൂപീകരിച്ചു.

കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി രൂപീകരിച്ചു. അന്യാധീനപ്പെട്ടുകിടക്കുന്ന മഹാകവി കുമാരനാശാന്റെ ജന്മ ഗൃഹം നിലനിന്നിരുന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാടിന്റെ ഉടമസ്ഥാവകാശത്തിന്റെ നിജസ്ഥിതികൾ പുറത്തുകൊണ്ട് വരികയെന്ന ലക്ഷ്യത്തോടെയാണ് കായിക്കര കുമാരനാശാൻ സംരക്ഷണ സമിതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

രക്ഷാധികാരികൾ വർക്കല ഗോപാലകൃഷ്ണൻ, എസ് ആർ റെജികുമാർ, വഴയില ഉണ്ണി ചെയർമാൻ വക്കം ജി അജിത്ത് (ബ്ലോക്ക്‌ പഞ്ചായത്ത് അംഗം) വൈസ് ചെയർമാന്മാർ പെരുങ്കുഴി ശ്രീകുമാർ (എസ്എൻഡിപി ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി) അജി എസ് ആർ എം (എസ്എൻഡിപി വർക്കല യൂണിയൻ സെക്രട്ടറി) ഗോകുൽദാസ് (എസ്എൻഡിപി ആറ്റിങ്ങൽ യൂണിയൻ സെക്രട്ടറി) വർക്കിങ്ങ് ചെയർമാൻ അശോകൻ കായിക്കര (കവി – സാംസ്കാരിക പ്രവർത്തകൻ) ഷിബു കടയ്ക്കാവൂർ (ചലച്ചിത്ര പ്രവർത്തകൻ)
ജനറൽ കൺവീനർ കടയ്ക്കാവൂർ അജയബോസ് (നാടക കൃത്ത് – സംവിധായകൻ) കൺവീനർ കായിക്കര ബിപിൻ ചന്ദ്രപാൽ (കാഥികൻ) അഞ്ചുതെങ്ങ് സജൻ (സാമൂഹ്യ പ്രവർത്തകൻ) , സജി സുന്ദർ (പൊതുപ്രവർത്തകൻ) എച്ച് അജയകുമാർ (പഞ്ചായത്ത് അംഗം) സരള കായിക്കര (ഗുരുധർമ്മപ്രചരണസഭ) യു പ്രകാശ് (പൊതു പ്രവർത്തകൻ) ലീഗൽ അഡ്വൈസർ ലിജ ഷിബു, മുകേഷ് കുമാർ ഗാന്ധി, ഓവർസീസ് കോർഡിനേറ്റർമാർ
വർക്കല വാവ, മിനിൽകുമാർ, വിനോദ് കീഴാറ്റിങ്ങൽ തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അശോകൻ കായിക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടയ്ക്കാവൂർ അജയബോസ് ആമുഖ പ്രഭാഷണം നടത്തി. എസ് ആർ റെജികുമാർ, കായിക്കര അശോകൻ, അജി എസ് ആർ എം, വക്കം രാധാകൃഷ്ണൻ, വർക്കല ഗോപാലകൃഷ്ണൻ, കായിക്കര വിമല വിഹാർ ബാജു, ഗണേഷ് കുമാർ, കായിക്കര അംമ്പീശൻ, സുരേഷ്‌കുമാർ (ജയൻ), അനഘരാജ് തുടങ്ങിയവർ ആശാന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. അഞ്ചുതെങ്ങ് സജൻ നന്ദി പറഞ്ഞു. പരിപാടിയിൽ രാഷ്ട്രീയ – സമുദായിക – സാംസ്കാരിക മേഖലകളിൽ നിന്നടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES