Monday, October 19, 2026
HomeCHIRAYINKEEZHUഇറങ്ങുകടവ് കായലിൽ ചിറയിൻകീഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ഇറങ്ങുകടവ് കായലിൽ ചിറയിൻകീഴ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

വക്കം ഇറങ്ങുകടവ് കായലിൽ നിന്നും മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് കൂന്തളൂർ
വൈദ്യന്റെമുക്ക് വയൽതിട്ട വീട്ടിൽ കുമാർ (49) ന്റെ മൃതദേഹമാണ് രണ്ടു ദിവസം പഴക്കമുള്ള നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് കടയ്ക്കാവർ പോലീസും ആറ്റിങ്ങൽ ഫയർഫോഴ്സും ചേർന്നാണ് കായലിൽ നിന്നും മൃതദേഹം കരയ്ക്കെത്തിച്ചത്. മത്സ്യ ഫാമിലെ തൊഴിലാളിയായിരുന്നു കുമാർ ഏറെനാളായി വക്കം ഇറങ്ങുകടവിലാണ് താമസിച്ചിരുന്നത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES