Thursday, August 22, 2024
HomeAATINGALമുതലപ്പൊഴി ദുരന്തം : മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോഴും അഞ്ചാമനെ കണ്ടെത്താനായില്ല.

മുതലപ്പൊഴി ദുരന്തം : മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോഴും അഞ്ചാമനെ കണ്ടെത്താനായില്ല.

▪️വിവിധ അപകടങ്ങളിലായ് മുതലപ്പൊഴിയിൽ മാത്രം കണ്ടെത്താനുള്ളത് ആറോളം പേരെ.

നാടിനെ നടുക്കിയ അഞ്ചുതെങ്ങ് മുതലപ്പൊഴി ദുരന്തം സംഭവിച്ച് ഒരുമാസം പിന്നിടുമ്പോഴും ശേഷിയ്ക്കുന്ന അവസാനയാൾക്കായുള്ള തിരച്ചിലുകൾ ഭലംകണ്ടില്ല.

കഴിഞ്ഞ 5 ന് മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് നാലുപേരുടെ മരണത്തിനും നിരവധിപേർക്ക് ഗുരുതര പരുക്കുകൾക്കും കാരണമായ ദുരന്തത്തിൽപ്പെട്ട ഒരാളെകൂടിയാണ് ഇനിയും കണ്ടെത്താൻ കഴിയാത്തത്.
ഇനി കണ്ടെത്താനുള്ളത് വർക്കല ചിലക്കൂർ കനാൽ പുറമ്പോക്ക് രാമന്തള്ളി സ്വദേശി സമദ് (52) നെയാണ്.

മുതലപ്പൊഴിയിൽ അപകടങ്ങളിൽപ്പെട്ട് കാണാതാകുന്നത് ഇത് ആദ്യസംഭവമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് മുൻപും സംഭവിച്ച വിവിധ അപകടങ്ങളിൽപ്പെട്ട് മറ്റുപലരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവർ പറയുന്നു. 2019 ന് ശേഷം മാത്രം പതിമൂന്നോളം പേരാണ് മുതലപൊഴി ഹാർബർ പുലി മുട്ടിനുള്ളിലും സമീപത്തുമായി ഉണ്ടായിട്ടുള്ള അപകടത്തിൽ മരണ പെട്ടിട്ടുള്ളത്.

▪️കണ്ടെത്താൻ കഴിയാത്തത് ആറോളംപേരെ.

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ ഉണ്ടായ വിവിധ അപകടങ്ങളിൽ ഇതുവരെ കണ്ടെത്താനാകാത്തത് ആത്മഹത്യാശ്രമം നടത്തിയ ഒരു പെൺകുട്ടിയുൾപ്പെടെ ആറോളം പേരെ.

അഞ്ചുതെങ്ങ് ചമ്പാവ് സ്വദേശികളായ സ്വദേശികളായ നോർബൻ, വർഗ്ഗീസ് തുടങ്ങിയവരും മാര്യനാട് ആറാട്ട്മുക്ക് സ്വദേശി ക്രിസ്റ്റിൻ രാജ് കൂടാതെ, കൊല്ലം നീണ്ടകര സ്വദേശിയായ സജിൻ നേയും പൊഴിമുഖത്ത് ഉണ്ടായ അപകടത്തിൽ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, കൂടാതെ കൈകുഞ്ഞുമായി മുതലപ്പൊഴി പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിലും അഞ്ചുതെങ്ങ് മുണ്ടുതുറ സ്വദേശിനിയെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇപ്പോൾ അവസാനമായി നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇനിയും ഒരാളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

▪️അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ കഴിയാത്തതിന്റെ പ്രധാന കാരണമായ് പറയപ്പെടുന്നത്.

അപകടത്തിൽപ്പെട്ടവർ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് പുലിമുട്ട്നായ് സ്ഥാപിച്ചിട്ടുള്ള വലിയ പാറകൾക്കും കോൺക്രീറ്റ് ടെട്രപോടുകൾക്ക് ഇടയിൽ കുടുങ്ങിന്നതാകാം ഇവരെ കണ്ടെത്താൻ കഴിയാത്തതെന്നാണ് പ്രധാന നിഗമനം.

കൂടാതെ അപകടത്തിൽപ്പെട്ട മരണപ്പെടുന്നവരുടെ മൃതശരീരം മൂന്നാംനാൾ പൊന്തിവരുമെങ്കിലും ഒരുപക്ഷേ അത് കണ്ടെത്തുവാൻ സാധിക്കാതെ പോവുകയാണെങ്കിൽ ഇത് കടലിന്റെ അടിത്തട്ടിലേക്ക് തന്നെ താഴ്ന്നു പോകുവാനുള്ള സാധ്യത കൂടുതലാണെന്നും ഒരുപക്ഷേ ഇതാകാം കാരണമെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ പറയുന്നു.

▪️രക്ഷാപ്രവർത്തന സംവിധാനങ്ങൾ പര്യാപ്തമല്ല.

പ്രദേശത്തുണ്ടാകുന്ന അപകടങ്ങളിൽ കൃത്യസമയത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങളില്ലാത്തതാണ് ഈ മേഖലയിലെ ചെറിയ അപകടങ്ങൾ പോലും ജീവഹാനിയിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന കാരണം. പലപ്പോഴും അപകടം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ പോലും സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാത്ത അവസ്ഥയാണ്. ഇതിനോടകം സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക അപകടങ്ങളിലും മുൻനിരയിൽ നിന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ്.

സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അപകട സാധ്യതകൾ കൂടിയ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പുതിയ സംവിധാനങ്ങളേർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES