ചിറയിൻകീഴ് കെഎസ്ആർടിസി വനിതാ കണ്ടക്ടർ യാത്രക്കാരോട് അപമാര്യതയായ് പെരുമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സംഭവത്തിന്മേൽ പരാതിക്കാരില്ലാത്തതിനാൽ കേസ് എടുക്കാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ആവിശ്യപ്പെട്ടുകൊണ്ടുള്ള പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്
സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ യാത്രക്കാരോട് അപമാര്യതയായി പെരുമാറിയ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന സാധാരണക്കാർ പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാൽ ഈ വിഷയത്തിൽ നാളിതുവരെയും വാഹനത്തിൽ ഉണ്ടായിരുന്നവരിൽ ആരുംതന്നെ പരാതിപ്പെടുവാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ജീവനക്കാരിയ്ക്കെതിരെ കൈക്കൊള്ളേണ്ട ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ വീഴ്ച ഉണ്ടെയേക്കാൻ കാരണമായേക്കാം എന്നത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് അദ്ദേഹം കത്ത് അയക്കുകയായിരുന്നു.
ഇതേ, തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ- മെയിൽ മാർഗ്ഗം അരിപ്പ് നൽകുകകയായിരുന്നു.

