Saturday, August 31, 2024
HomeAATINGALഅഞ്ച് രൂപയ്ക്ക് പൂവന്‍ കോഴി കുഞ്ഞുങ്ങള്‍.

അഞ്ച് രൂപയ്ക്ക് പൂവന്‍ കോഴി കുഞ്ഞുങ്ങള്‍.

കുടപ്പനക്കുന്ന് സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് അഞ്ച് രൂപയ്ക്ക് പൂവന്‍ കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.

നവംബറിലെ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് വിതരണം. ഗ്രാമശ്രീ ഇനത്തില്‍പെട്ട ഒരു മാസം പ്രായമുള്ള പൂവന്‍കോഴി കുഞ്ഞുങ്ങളെയാണ് അഞ്ചുരൂപ നിരക്കില്‍ വിതരണം ചെയ്യുന്നത്.

ആവശ്യമുള്ളവര്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫിസുമായോ 0471-2730804 എന്ന ഫോണ്‍ നമ്ബറിലോ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES