Saturday, September 7, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അടൂ പ്രകാശ് എംപി സന്ദർശിച്ചു.

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അടൂ പ്രകാശ് എംപി സന്ദർശിച്ചു.

മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അടൂ പ്രകാശ് എംപി സന്ദർശിച്ചു. അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസ്സമുണ്ടായ ബോട്ടപകടത്തിൽ ജീവൻ നഷ്ട്ടപെട്ട പുതുക്കുറിച്ചി സ്വദേശികളുടെ വീടുകളാണ് ആറ്റിങ്ങൽ എംപി അടൂർപ്രകാശ് സന്ദർശിച്ചത്.

മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുന്നത് സംബന്ധിച്ച് വിദഗ്ദ്ധ പഠനം നടത്തണമെന്നും, രക്ഷാപ്രവർത്തനങ്ങൾക്കായി ഇവിടെ സ്ഥിരം യൂണിറ്റിനെ നിയോഗിക്കണമെന്നും അദ്ദേഹം ലോക്സഭയിൽ സബ്‌മിഷനിലൂടെയും, വകുപ്പ് മന്ത്രിക്കു നൽകിയ കത്തുകളിലൂടെയും നിരവധി തവണ ആവിശ്യപ്പെട്ടിട്ടുള്ളതായും.

ഇതിനെ തുടർന്ന് 2021 ഏപ്രിലിൽ കേന്ദ്രസർക്കാർ കേരളത്തോട് റിപ്പോർട്ട് തേടിയിരുന്നെന്നും, എന്നാൽ ഹാർബറിൽ സുരക്ഷിതത്വ പ്രശ്നങ്ങൾ ഇല്ലെന്ന മറുപടിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പോർട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുതലപ്പൊഴി ഹാർബർ ഉപയോഗിക്കുന്നതിന് അദാനി പോർട്ട്‌ സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അടിഞ്ഞുകൂടിയ ചെളിയും പാറയും നീക്കം ചെയ്തതായും ഇതിനുശേഷം ഹാർബറിൽ സുരക്ഷിതത്വ പ്രശ്നങ്ങൾ ഇല്ലെന്നും നല്ല കാലാവസ്ഥയിൽ സുഗമമായി പ്രവർത്തിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്.

ഇനിയും ഒരു ജീവൻ പോലും ഇവിടെ നഷ്ടപ്പെടാതെ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാസ്ഥ അവസാനിപ്പിക്കമെന്നും ആശ്യപ്പെട്ടുകൊണ്ട് വീണ്ടും ഇരു സർക്കാരുകൾക്കും കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES