ലഹരി ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഇന്ന് പുലർച്ചെ ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പരിശോധന നടത്തി. പരിശോധനകൾക്ക് റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപ്‌കുമാർ, വർക്കല ഡിവൈഎസ്പി ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അഞ്ചുതെങ്ങ് കോസ്റ്റൽ എസ്എച്ച്ഒ ,അഞ്ചുതെങ്, എസ്എച്ച്ഒ ,കഠിനംകുളം എസ്എച്ച്ഒ, വർക്കല എസ്എച്ച്ഒ, അയിരൂർ എസ്എച്ച്ഒ,എസ്ഐ മാർ, ആറ്റിങ്ങൽ, വർക്കല സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഡാൻസാഫ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ്, മറൈൻ എൻഫോസ്‌മെന്റ് എന്നിവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു.
സെന്റ് ആഡ്റൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്ങ്, മാമ്പള്ളി, അരിവാളം, റാത്തിക്കൽ, വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്റർ കളും പെരുമാതുറ, താഴംപ്പള്ളി ഹാർബറുകളിലും പരിശോധന നടത്തി m.
പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26) നിന്നും ലഹരി മരുന്ന് പിടികൂടി. ഇയാൾ മുൻപും സമാനമായ കേസുകളിൽ പ്രതിയാണ്. പ്രദേശത്തു ലഹരി വിൽക്കുന്നവരിൽ പ്രധാനിയാണ് ഇയാൾ. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.