Monday, August 26, 2024
HomeAATINGALമണിച്ചന് ജയില്‍ മോചനം, പിഴത്തുക സുപ്രീംകോടതി ഒഴിവാക്കിനൽകി.

മണിച്ചന് ജയില്‍ മോചനം, പിഴത്തുക സുപ്രീംകോടതി ഒഴിവാക്കിനൽകി.

വിഷമദ്യ കേസിലെ പ്രതി മണിച്ചന് മോചനം. പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി മണിച്ചനെ ഉടന്‍ വിട്ടയക്കണമെന്നും നിര്‍ദേശിച്ചു.

ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കോടതി ഒഴിവാക്കിയിരിക്കുന്നത്.

ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഒരാള്‍ക്ക് പിഴ നല്‍കാന്‍ കയ്യില്‍ പണമില്ലാത്തതിന്റെ പേരില്‍ എങ്ങനെ ദീര്‍ഘകാലമായി ജയിലിലിടാനാകുമെന്ന് കോടതി ചോദിച്ചു.

ശിക്ഷയിലെ പിഴ തുക ഒഴിവാക്കാനാകില്ലെന്നും തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണെന്നും കഴിഞ്ഞ ദിവസം കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES