കേരളാ സ്റ്റേറ്റ് പ്രവാസി കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയ്ക്ക് രൂപം നൽകുവാൻ വക്കം വിദ്യാലയം ട്യൂഷൻ സെന്ററിൽ ചേർന്ന പ്രവാസി സമ്മേളനം തീരുമാനിച്ചു. പ്രവാസികൾക്കുള്ള ആനുകൂല്യം 70 വയസ്സുവരെയുള്ളവർക്ക് ലഭിക്കത്തക്കവിധം പുനർക്രമീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ. പി. സി. സി മുൻ എക്സിക്യൂട്ടീവ് അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. യു. പ്രകാശ്, സലിം പാണന്റെ മുക്ക്, വക്കം സുധ എന്നിവർ സംസാരിച്ചു. അഡ് ഹോക്ക് കമ്മിറ്റി ഭാരവാഹികളായി എൻ. ശ്രീരംഗപാണി ( ചെയർമാൻ ) ജി. വിജയൻ, എസ്. ഷാജി,ഡി. മാധവമോഹനൻ,എ. നസീം, എസ്. ശശിധരൻ എന്നിവർ കമ്മിറ്റി അംഗങ്ങൾ ആയുള്ള സമിതിയ്ക്കു രൂപം നൽകി.