Tuesday, August 27, 2024
HomeVAKKOMപതിനാലാം പഞ്ചവത്സര പദ്ധതി : വക്കം ഗ്രാമ പഞ്ചായത്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.

പതിനാലാം പഞ്ചവത്സര പദ്ധതി : വക്കം ഗ്രാമ പഞ്ചായത്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.

പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 2023 ന്റെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. വക്കം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച വികസനന സെമിനാറിൽ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുനീസ അധ്യക്ഷത വഹിച്ച വികസന സെമിനാറിന്റെ ഉൽഘാടന കർമ്മം ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ബിഷ്ണു സ്വാഗതവും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ ലാലിജൻ പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അരുൺ, ആരോഗ്യകാര്യ സ്ഥാങ്ങിങ് കമ്മറ്റി ചെയർപേഴ്സൺ ജൂലി, മെമ്പർമാരായ നൗഷാദ്, നിഷാമോനി, ലാലി, സിന്ധു സുരേഷ്, ഗണേഷ്, ശാന്തമ്മ, ജയ, അശോകൻ, ഫൈസർ താഹിർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES