മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ന്യൂനപക്ഷ കമീഷൻ നിലവിലെ സാഹചര്യം വ്യക്തമാക്കി അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി.
പരിഹാര നടപടി പുരോഗമിച്ചുവരികയാണെന്ന റിപ്പോർട്ട് കമീഷൻ അംഗീകരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമീഷ – ൻ്റെ തിരുവനന്തപുരം സിറ്റിങ്ങിൽ കമീഷൻ ചെയർമാൻ അഡ്വ.എ എ റഷീദ് ഹർജികൾ പരിഗണിച്ചു.

