അഞ്ചുതെങ്ങ് മീരാൻ കടവ് പലത്തിന് സമീപം വാഹനാപകടം. തമിഴ്നാട് സ്വദേശിയായ ഉന്തുവണ്ടി കപ്പലണ്ടി കച്ചവടക്കാരിക്ക് പരുക്ക്.
ഇന്ന് വൈകിട്ട് 5:40 നായിരുന്നു അപകടം
കടയ്ക്കാവൂർ ഭാഗത്ത് നിന്നും അഞ്ചുതെങ്ങ് ഭാഗത്തേക്ക് കപ്പലണ്ടി വിൽപ്പനയ്ക്കായ് എത്തിയ തമിഴ്നാട് സ്വദേശിനിയായ 54 വയസ്സ്കാരിയെ അതെ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് ജെൻക്ഷൻ സെന്റർ ഹോട്ടൽ ഉടമ യുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ തമിഴ്നാട് സ്വദേശിനിക്ക് പരുക്ക് പറ്റി. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

