പിറവി ആർക്കും പാടാം നമുക്കുംപാടം സംഗീത കൂട്ടായ്മയുടെ പ്രതിമാസ പരിപാടി 2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ കായിക്കര ആശാൻ സ്മാരക ഹാളിൽ നടക്കും നമ്മുടെ ജില്ലയിലെ ഗായകർ ഗാനാലാപനവും, കനി നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ ഡാൻസ്, മികച്ച 10 ഗായകർക്ക് സമ്മാനം നല്കും,നറുക്കെടുപ്പ് എന്നിവയാണ്പരിപാടി, സംഗീത കൂട്ടായ്മയുടെ ഉദ്ഘാടനം പിറവി പ്രസിഡന്റ് വീണാസൂനുവിന്റെ അദ്ധ്യക്ഷതയിൽ കേരള സംഗീത നാടക അക്കാദമി തീരു.ജില്ലാ കേന്ദ്ര കലാസമിതിജില്ലാ സെക്രട്ടറി ബി.എൻ.സൈജുരാജ് ഉദ്ഘാടനംചെയ്യും.
പിറവി സെക്രട്ടറി സുനിൽഹൈലൈറ്റ്സ്സ്വാഗതം പറയും പോഗ്രാം കോ-ഓർഡിനേറ്റർമാരായ എസ്. ക്രിസ്റ്റഫർ, എ. കനിയൂസ് എന്നിവർ പാട്ടൊരുക്കം നടത്തും യോഗത്തിന് പിറവി ജോയിൻ സെക്രട്ടറി ദിവ്യാ ഗണേഷ് നന്ദി രേഖപ്പെടുത്തും പ്രശസ്ത ഗായകർ അണിനിരക്കുന്ന കരോക്കെ ഗാനമേള ഉണ്ടായിരിക്കും, പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ ഗായകരും പങ്കെടുക്കണമെന്ന് പിറവി സെക്രട്ടറി സുനിൽഹൈലൈറ്റ്സ് അഭ്യർത്ഥിച്ചു.

