ഉപ-തെരഞ്ഞെടുപ്പിൽ ഷബിത ബിജു കോൺഗ്രസ്സ് സ്ഥാനാർത്ഥിയാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയായാണ് ഷബിത ബിജു മത്സരിക്കുക. കഴിഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡ് 4 കപാലീശ്വത്ത് നിന്നും ഷബിത ബിജു മത്സരിച്ചിരുന്നു. അന്ന് ഒരു വോട്ടിനാണ് ഷബിത പരാജയം ഏറ്റുവാങ്ങിയത്.
അഞ്ചുതെങ്ങിലെ രാഷ്ട്രീയ പൊതുപ്രവർത്തന മേഖലയിലെ നിറ സാന്നിദ്ധ്യമായ ഷബിത ബിജു, നിലവിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റായ് ചുമതല വഹിക്കുന്നു. അഞ്ചുതെങ്ങ് കായിക്കര അടിയാൻ വിളാകത്തിൽ ബാബു, ബേബി ദമ്പതികളുടെ മകളായ ഷബിത ബിജുവിന് 44 വയസ്സാണ് പ്രായം. പിഡിസി ആണ് വിദ്യാഭ്യാസ യോഗ്യത. ഭർത്താവ് ബിജു ലെന്നി, ബിയ, ബിച്ചു എന്നിവർ മക്കളാണ്.
സിപിഎം നാലും കോൺഗ്രസ്സ് ആറ് ബിജെപി മൂന്ന് അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയിട്ടും എസ് സി വനിത അംഗം ഇല്ലാത്തതിനെ തുടർന്ന് കോഗ്രസ്സിന് ഭരണം നഷ്ടമാകുകയായിരുന്നു. നിലവിൽ എൽഡിഎഫ് ആണ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം സഹിക്കുന്നത്. ഷബിത വിജയിക്കുകയാണെങ്കിൽ ഈ സ്ഥാനം ഷബിത ബിജുവിലൂടെ കോൺഗ്രസ്സിന് സ്വന്തമാകും.

