ഒന്നാംപാലത്ത് കടലിൽ വീണ് വായോധിക മരിച്ചു. അഞ്ചുതെങ്ങ് ഒന്നാം പാലം ഗുരുമന്ദിരത്തിന് സമീപത്തെ കടലിലായിരുന്നു അപകടം.
ഇന്ന് രാവിലെ ഒൻപത് യയോടെയായിരുന്നു സംഭവം തിരയിൽപ്പെട്ട് കരയിലടിഞ്ഞ നിലയിൽ വായോദികയെ പ്രദേശത്ത് മത്സ്യബന്ധന വല വലിക്കുകയായിരുന്ന മത്സ്യതൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുതിർന്ന കേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ ഡി ശിവാദസന്റെ ഭാര്യ രത്നമ്മ (85) ആണ് മരണപ്പെട്ടത്. ഇവർ എങ്ങനെ കടലിൽ വീണു എന്നത് പോലീസ് അന്ന്വഷിച്ചു വരികയാണ്. അഞ്ചുതെങ്ങ് പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 6 മണിയോടെ വീട്ടുവളപ്പിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

