മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെ ബിസ്റ്റോപ്പ്കൾ നിശ്ചയിച്ച് ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവിശ്യവുമായി ബിജെപി. മുതലപ്പൊഴി ഹാർബർ മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള തീരദേശ പാതയിൽ യാത്ര ബസ്കളുടെ സ്റ്റോപ്പ്കൾ നിശ്ചയിച്ച് ബോർഡ് സ്ഥാപിക്കണമെന്ന ആവിശ്യമായാണ് ബിജെപി രംഗത്ത് വന്നത്.
ഈ പാതയിൽ നിലവിൽ ബസ് സ്റ്റോപ്പുകൾ നിശ്ചയിക്കപ്പെടാത്തത് കെ.എസ്.ആർ.ടി.സി – സ്വകാര്യ ബസ് സർവ്വീസ്കൾക്ക് ചെറുതോന്നുമല്ല തലവേദന സൃഷ്‌ടിക്കുന്നത്. സ്റ്റോപ്പ്കളുടെ കാര്യത്തിൽ കൃത്യതയില്ലാത്തത്, പലപ്പോഴും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനും കയ്യാങ്കളിക്കും വരെ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം പൊഴിയൂരിൽ നിന്ന് അഞ്ചുതെങ്ങിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരന്റെ വീടിന് മുന്നിൽ നിർത്താത്തതിനെ ചൊല്ലി വാക്കേറ്റങ്ങൾക്കും, കയ്യാങ്കളിക്കും കാരണമായിരുന്നു. ബസ് നിറുത്താൻ ആവിശ്യപ്പെട്ട യാത്രികനോട് അടുത്തടുത്തായി നിറുത്തുവാൻ സാധിക്കില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
നിലവിൽ തീരദേശ പാതയായ ഇവിടെ പല സ്ഥലങ്ങളിലും മൂന്ന് മീറ്റർ പോലും വീതിയില്ലാത്ത അവസ്ഥയാണ്, അതിനിടയ്ക്ക് അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ യാത്ര ബസുകൾ വളരെയേറെ കഷ്ടിച്ചാണ് ഈ റൂട്ടിലൂടെ കടന്നു പോകുന്നത്. നിലവിൽ സ്റ്റോപ്പുകൾ നിശ്ചയിക്കാത്ത പാതയായതിനാൽ ബസിൽ കയറുന്ന യാത്രക്കാർ മുഴുവൻ തങ്ങളുടെ വീട്ടുപടിക്കൽ വണ്ടി നിർത്തുവാൻ ആവിശ്യ പ്പെടുന്ന അവസ്ഥയാണ്.
സ്ഥല പരിമിതിയും ദൂരവും കണക്കിലെടുക്കുമ്പോൾ നിലവിലെ സാഹചര്യത്തിൽ മുതലപ്പൊഴി ഹാർബർ, താഴമ്പള്ളി, മുഞമൂട് പാലം, പൂത്തുറ പള്ളി, വേലിമുക്ക്, കോട്ട മുക്ക്, തോണിക്കടവ്, വലിയപ്പള്ളി (സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ), പഞ്ചായത്ത് ആഫീസ്, അഞ്ചുതെങ്ങ് ജംഗ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ നിശ്ചയിക്കുവാൻ സാധ്യമാകുക. ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ അടിയന്തിരമായ് ഇടപെട്ടുകൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
അടിയന്തിരമായ് ഈ വിഷയത്തിൽ നടപടി ആവിശ്യപ്പെട്ടുകൊണ്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ മോട്ടോർ വാഹന വകുപ്പിന് നിവേദനം നൽകി.


