Thursday, August 29, 2024
HomeVAKKOMഗർഭിണിയുടെ ആത്മഹത്യ : ശക്തമായ നിയമനടപടിക്ക് കമ്മിഷൻ നിർദേശം

ഗർഭിണിയുടെ ആത്മഹത്യ : ശക്തമായ നിയമനടപടിക്ക് കമ്മിഷൻ നിർദേശം

ഗർഭിണി ആത്മഹത്യചെയ്‌ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം കമ്മിഷൻ രഞ്ജിനിയുടെ വീട് സന്ദർശിക്കുകയും മാതാപിതാക്കളിൽനിന്നു മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വക്കം, ഇരവിള, പാട്ടത്തിൽ വീട്ടിൽ രഞ്ജിനിയെയാണ് കഴിഞ്ഞ 18-ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

രഞ്ജിനിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രഞ്ജിനിയുടെ ഭർത്താവ് സുനുവിനും ഭർതൃമാതാവിനുമെതിരേ 1961ലെ സ്ത്രീധന നിരോധന നിയമപ്രകാരവും പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും നിയമനടപടി സ്വീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല ഡിവൈ.എസ്.പി.ക്ക് കമ്മിഷൻ നിർദേശം നൽകി. രണ്ടു സമുദായത്തിൽപ്പെട്ട ഇരുവരും നാലു വർഷങ്ങൾക്കു മുമ്പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പട്ടികജാതിയിൽപ്പെട്ട രഞ്ജിനിയെ മദ്യപിച്ച് ജാതി പറഞ്ഞ് സുനു നിരന്തരം അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മരണപ്പെടുന്നതിനു തലേദിവസവും സുനു രഞ്ജിനിയെ ഉപദ്രവിച്ചതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സുനുവിനെ അറസ്റ്റ് ചെയ്തിരുന്നു. മരിക്കുമ്പോൾ രഞ്ജിനി മൂന്നുമാസം ഗർഭിണിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES