വ്യാപാരസ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിനിയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കടുത്ത നടപടിയ്ക്കൊരുങ്ങി വക്കം ഗ്രാമ പഞ്ചായത്ത്.
കേരള സര്‍ക്കാര്‍ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് 2020 ജനുവരി 1 മുതല്‍ ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം കളയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
വക്കം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വിവിധ വ്യാപാര സ്ഥാപനങ്ങളിലും പൊതുമാര്‍ക്കറ്റുകളിലും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും മറ്റ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ആയതിന്മേല് ഗ്രാമപഞ്ചായത്ത് കര്‍ശന പരിശേധന നടത്തിവരുകയും നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള് വിപണനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് കത്തുകള്‍ നല്‍കുകയും ചെയ്ത് വരുന്നുണ്ട് .
നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണനം ആവര്‍ത്തിക്കുന്നപക്ഷം നിയമാനുസൃതമായ പിഴതുക ഈടാക്കുന്നതും ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

