ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2022 നവംബർ 14 ന് നടത്തുന്ന ബ്ലോക്ക് തല ഗെയിംസ് ഫെസ്റ്റിവലിലേയ്ക്ക് മൽസരാർത്ഥികളുടെ പഞ്ചായത്ത് തല ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു.
ഇതിന്റെ ഭാഗമായി വക്കം ഗ്രാമ പഞ്ചായത്ത് 2022 നവംബർ 1 5 തീയതികളിലായി ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, കബഡി എന്നീ ഇനങ്ങളിൽ ടീമുകളെ സെലക്ട് ചെയ്യുന്നതിനായി മൽസരങ്ങൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചട്ടുണ്ട്.
പ്രസ്തുത മൽസരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനായി വക്കം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന ക്ലബുകൾ, ടീമുകൾ എന്നിവയുടെ പ്രതിനിധികളുടെ ഒരു യോഗമം ഒക്ടോബർ 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

