വക്കത്ത് പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. വക്കം അടിവാരം സ്വദേശി ജിഷ്ണു (29) വാണ് മരണപ്പെട്ടത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജിഷ്ണു ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. പ്രദേശത്തെ നായയുടെ ആക്രണത്തിൽ പരിക്കേറ്റ ജിഷ്ണു പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ലെന്നാണ് വിവരം.
ദിവസങ്ങൾ മുൻപാണ് പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ജിഷ്ണു ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു ശവസംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

