5 -ാം മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ആൺകുട്ടികളുടെ (Under 18) കേരള ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നാളെ.
ഭോപ്പാലിൽ വച്ച് നടക്കുന്ന 5 -ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുവാനുള്ള ആൺകുട്ടികളുടെ ( Under 18 – 01.01.2004 നോ അതിനുശേഷമോ ജനിച്ചവർ ആയിരിക്കണം) കേരള ഫുട്ബോൾ ടീമിന്റെ സെലക്ഷൻ ട്രയൽസ് 2012 ഡിസംബർ 17-ാം തീയതി രാവിലെ 8 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ, പ്രസ്തുത കായിക ഇനത്തിലെ മികവ് തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, സ്കൂൾ കോളേജ് ബോണഫൈഡ് സർട്ടിഫിക്കറ്റ്, 3 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.


