Saturday, October 12, 2024
HomeANCHUTHENGUമുതലപ്പൊഴി മണൽനീക്കത്തിനായ് എത്തിച്ച ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചു കയറി.

മുതലപ്പൊഴി മണൽനീക്കത്തിനായ് എത്തിച്ച ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചു കയറി.

മുതലപ്പൊഴി മണൽനീക്കത്തിനായ് എത്തിച്ച ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. അദാനി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബാർജാണ് ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്.

ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെടുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ ബാർജിൽ അഞ്ചു ജീവനക്കാരുണ്ടായിരുന്നു. മുതലപ്പൊഴിയിൽ മണൽ നീക്കുന്നതിനായി എത്തിച്ചതായിരുന്നു ബാർജ്. ജോലികൾ നടക്കാത്തതിനാൽ വിഴിഞ്ഞത്തേക്ക് മടങ്ങി പോവുകവേയായിരുന്നു അപകടം.

ഹരിന്ദ്ര റായ്, എം.ടി സാദഅലിഗഞ്ചി, മിനാജുൽ ഷൈക്ക് , സാബിർ ഷൈക്ക്, മനുവാർ ഹുഷൈൻ എന്നിവരായിരുന്നു ബാർജിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES