Thursday, November 12, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ മരണപ്പെട്ടവരുടെ പേരിൽ പെൻഷൻ തട്ടിപ്പ്.

അഞ്ചുതെങ്ങിൽ മരണപ്പെട്ടവരുടെ പേരിൽ പെൻഷൻ തട്ടിപ്പ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ മരണപ്പെട്ടവരുടെ പേരിൽ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ തുക കൈപ്പറ്റിയതായി കണ്ടെത്തിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവരങ്ങൾ പുതുക്കുന്നതിൽ വന്ന വീഴ്ച മുതലെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സംഭവത്തിൽ അനധികൃതമായ് കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമ പഞ്ചായത്ത്. എന്നാൽ ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്തു വിടുവാൻ ഗ്രാമ പഞ്ചായത്ത് തയ്യാറായിട്ടില്ല.
​മരണപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ യഥാസമയം പെൻഷൻ പോർട്ടലിൽ നിന്ന് നീക്കം ചെയ്യാതെയാണ് മാസങ്ങളോളം തുക അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

മരിച്ചവരുടെ ബന്ധുക്കളും പ്രാദേശിക തലത്തിലുള്ള ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയോടെ, ബാങ്ക് അക്കൗണ്ട്കളിലും, അഞ്ചുതെങ്ങ് സഹകരണ സംഘം വഴിയും, നേരിട്ട്മാണ്
ഈ ക്രമക്കേട് നടത്തിയതെന്നാണ് സൂചന.
മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞവരുടെ പേരിലും തുടർച്ചയായി പെൻഷൻ തുക വിതരണം ചെയ്തതായും പറയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES