Friday, November 13, 2026
HomeANCHUTHENGUമത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മർദ്ധനം : പ്രതിയെ പിടികൂടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ.

മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മർദ്ധനം : പ്രതിയെ പിടികൂടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ.

അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ അടിയന്തിര നടപടിവേണമെന്ന ആവിശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്ത് വന്നു. മുതലപ്പൊഴി ഹാർബർ സംബന്ധമായി അടുത്തിടെ സംഘർഷങ്ങൾ വർദ്ധിയ്ക്കുകയാണെന്നും, മത്സ്യത്തൊഴിലാളികളായ എല്ലാവർക്കും മുതലപ്പൊഴി ഹാർബറിൽ തൊഴിൽ ചെയ്തു ജീവിക്കുവാനുള്ള സ്വാതന്ത്ര്യം സൃഷ്ടിക്കുവാൻ നിയമപാലകർ തയ്യാറാകണമെന്നും സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ താലൂക്ക് കമ്മിറ്റി ആവിശ്യപ്പെട്ടു.

സംഭവത്തിൽ, താഴമ്പള്ളി സ്വദേശി ശെൽവനെതിരെ ജാമ്യമില്ലാ വകുപ്പിൽ അഞ്ചുതെങ്ങ് പോലീസ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തിരുന്നു. 296 (b), 115 (2), 126 (2), 74 BNS വകുപ്പുകൾ പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും, സംഭവശേഷം ഒളിവിൽപോയ പ്രതിയെ ഇതുവരെയും പിടികൂടുവാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതിയെ പിടികൂടുന്നതിൽ ഊർജ്ജിത ഇടപെടൽ നടത്തുവാൻ പോലീസ് തയ്യാറായില്ലെങ്കിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

നവംബർ 9 ന് രാവിലെയായിരുന്നു സംഭവം. ഹാർബറിലെ ലേല ഹാളിൽ മത്സ്യലേലത്തിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിക്ക് കാരണമായാത്. സംഭവത്തിൽ അഞ്ചുതെങ്ങ് കോട്ടമുക്ക് സ്വദേശിനികളായ മത്സ്യത്തൊഴിലാളി സഹോദരിമാർക്കാണ് ക്രൂര മർദ്ധനമേറ്റത്. സംഭവത്തിൽ നീതി ആവിശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES