Thursday, August 29, 2024
HomeVAKKOMവക്കത്തെ കോവിഡ് പ്രതിരോധ പ്രവർത്തന അഴിമതി വിജിലൻസ് അന്വേഷണത്തിലേക്കെന്ന് സൂചന.

വക്കത്തെ കോവിഡ് പ്രതിരോധ പ്രവർത്തന അഴിമതി വിജിലൻസ് അന്വേഷണത്തിലേക്കെന്ന് സൂചന.

വക്കം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷണത്തിലേക്കെന്ന് സൂചന.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വക്കം ഗ്രാമ പഞ്ചായത്ത്‌ ആരംഭിച്ച CFLTC യിൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ അവശ്യ സാധനങ്ങൾ ഉണ്ടായിരിക്കേ, രണ്ടാം ഘട്ടവ്യാപനസമയത്ത് വീണ്ടും ആരംഭിച്ച DCC യുടെ പേരിൽ ലക്ഷങ്ങൾ ചിലവഴിച്ച് മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും വാങ്ങിയ അഴിമതിയാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്ക് എത്തുകയെന്നാണ് സൂചന.

ഒരു ഡോക്ടറുടെ സേവനം പോലും ഇല്ലാതിരുന്ന DCC യിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ തീരിമറിയാണ് ബോധപൂർവം ബന്ധപ്പെട്ടവർ നടത്തിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിലേക്ക് എത്തുകയെന്നത് ശ്രദ്ധേയമാണ്.

DCC യുടെ പ്രവർത്തനങ്ങൾക്ക് ആശുപത്രിയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് വക്കം റൂറൽ ഹെൽത് സെന്ററിൽ നിന്നും വിവരാവകാശ രേഖ പ്രകാരം ലഭിയ്ച്ച മറുപടിയിന്മേൽ ബിജെപി ആറ്റിങ്ങൽ മണ്ഡലം ഐ. ടി സെൽ കൺവീനർ സിനേഷാണ് പരാതിനൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES