വക്കത്ത് വിഷരഹിത പച്ചക്കറികൃഷിയ്ക്ക് തുടക്കമായി.
കർഷകദിനത്തിന്റെ ഭാഗമായാണ് വക്കം ഗ്രാമ പഞ്ചായത്ത് (ഒൻപത്) നിലയ്ക്കാമുക്ക് വാർഡിൽ വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ടത്.
വക്കം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനും ഒൻപതാം വാർഡ് മെമ്പറുമായ അരുണിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിക്കായി ഒരുക്കിയ ആണ്ടിമാടൻ വിളയിലെ കൃഷിഭൂമിയിൽ മികച്ച കർഷക തൊഴിലാളിയായ വാസന്തി അമ്മയോടൊപ്പം കർഷകദിനമായ ചിങ്ങം ഒന്നിന് വിഷരഹിത പച്ചക്കറികൾക്കായി തൈകൾ നട്ടു ഉത്ഘാടനം ചെയ്തു.


