Saturday, August 31, 2024
HomeVAKKOMവക്കം ഗ്രാമ പഞ്ചായത്തിലെ താത്കാലിക നിയമനങ്ങളും ക്രമക്കേട്കളും അന്വേഷിയ്ക്കണം : വിജിലൻസിന് പരാതിയുമായ് ബിജെപി.

വക്കം ഗ്രാമ പഞ്ചായത്തിലെ താത്കാലിക നിയമനങ്ങളും ക്രമക്കേട്കളും അന്വേഷിയ്ക്കണം : വിജിലൻസിന് പരാതിയുമായ് ബിജെപി.

വക്കം ഗ്രാമ പഞ്ചായത്തിലെ താത്കാലിക നിയമനങ്ങളും ക്രമക്കേടുകളും അന്വേഷിയ്ക്കണമെന്ന ആവിശ്യവുമായി ബിജെപി വക്കം പഞ്ചായത്ത് കമ്മറ്റി വിജിലൻസിന് പരാതി നൽകി.

ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി തങ്കരാജാണ് താത്കാലിക നിയമനങ്ങളും ക്രമക്കേട്കളും അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് വിജിലൻസ്ന് പരാതി നൽകിയത്.

വക്കം ഗ്രാമ പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ, ലക്ഷങ്ങളുടെ അഴിമതിയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവിശ്യപ്പെടുന്നു.

പഞ്ചായത്ത്‌ ഓഫീസ്, അംഗനവാടികൾ, കൃഷിഭവൻ, ഗവ. ഹോസ്പിറ്റൽ, മങ്കുഴി – നിലയ്ക്കാമുക്ക് മാർക്കറ്റ്കളിലെ പ്രവർത്തന രഹിതമായ മാലിന്യ പ്ലാന്റ്റുകളിലെ നിയമനം, സ്കൂളുകൾ അങ്ങനെ നിരവധി പാർട്ടി നിയമനങ്ങൾ,രാഷ്ട്രീയ കൂട്ട് കച്ചവടം കൊണ്ട് പണം വീതം വയ്ക്കുന്ന രാഷ്ട്രീയമായി വക്കം മാറിയെന്നും, രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ നടന്ന 50 ലക്ഷത്തോളം രൂപയുടെ വിവരാവകാശ രേഖ പ്രകാരം പുറത്ത് വന്ന ഡിസിസി അഴിമതിയും,വക്കത്തെ റോഡിന്റെ ശോചന്യാവസ്ഥയും, തെരിവ് വിളക്കിലെ ലക്ഷങ്ങളുടെ അഴിമതിയും,ഞായറാഴ്ച ദിവസങ്ങളിൽ പോലും പഞ്ചായത്ത്‌ വാഹനം ദുരുപയോഗത്തിനുമെതിരെ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

ഭരണസമിതിയുടെ അഴിമതികളും ക്രമക്കേട്കളും പൊതുജനമദ്ധ്യത്തിൽ തുറന്നുകാട്ടാൻ വരും ദിവസങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് വിശദീകരണ യോഗങ്ങളും ലഘുലേഖ വിതരണ സമ്പർക്ക പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES