വക്കം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ കുടുംബ സംഗമവും, അനുമോദന ചടങ്ങും കലാപരിപാടികളും സംഘടിപ്പിച്ചു.
വാർഡ് മെമ്പർ നിഷാ മോനിയുടെ അധ്യക്ഷതയിൽ വക്കം പുത്തൻ നട ക്ഷേത്ര എസ്എൻവി സദ്യാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വക്കം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ പ്രമുഖ വ്യക്തികളെ ആദരിച്ചു.
ചടങ്ങിൽ മുൻ ഡിഇഒ യും ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല പ്രസിഡന്റ് സുരേന്ദ്രൻ സാർ, ജീവകാരുണ്യ പ്രവർത്തകനും സാന്ത്വനം ട്രസ്റ്റ് ചെയർമാനുമായ സജി വക്കം, ശ്രീകൃഷ്ണവിലാസം ലൈബ്രറി എക്സിക്യൂട്ടീവ് മെമ്പർ ഫൗസി, ബഡ്‌സ് സ്കൂൾ അധ്യാപിക ദിവ്യ, ബിജെപി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ്റുമാരായ അജിത് പ്രസാദ്, വക്കം സജി ശശിധരൻ, മണ്ഡലം സെക്രട്ടറി സരിത തുടങ്ങിയവർ പങ്കെടുത്തു.

