വക്കം ഗവ. ന്യൂ എൽപി (റൈറ്റർ വിള) സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു,
പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ നിഷ നിവാസിൽ ഷാനി പ്രകാശാണ് സ്കൂളിലെ നൂറ്റിഅറുപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തത്.
വിതരണ ചടങ്ങിൽ ഭാരതീയ ജനത പാർട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തങ്കരാജ്, ജനറൽ സെക്രട്ടറി ചന്ദ്രരാജ്, വാർഡ് മെമ്പർ നിഷ മോനി, മണ്ഡലം സെക്രട്ടറി സരിത, ജലജിത്, വാർഡ് മെമ്പർ ഫൈസൽ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

