Friday, September 13, 2024
HomeANCHUTHENGUകടയ്ക്കാവൂർ ചെക്കാലവിളാകത്തെ പ്രമുഖ ബാങ്കുകളുടെ എടിഎം മെഷീനുകൾ എടിഎം കാർഡ് ഉടമകളെ വട്ടം ചുറ്റിക്കുന്നു.

കടയ്ക്കാവൂർ ചെക്കാലവിളാകത്തെ പ്രമുഖ ബാങ്കുകളുടെ എടിഎം മെഷീനുകൾ എടിഎം കാർഡ് ഉടമകളെ വട്ടം ചുറ്റിക്കുന്നു.

കടയ്ക്കാവൂർ ചെക്കാലവിളാകത്ത് പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കുകളുടെ എടിഎം മെഷീനുകൾ എടിഎം കാർഡ് ഉടമകളെ വട്ടം ചുറ്റിക്കുന്നു. പ്രധാനമായും കടയ്ക്കാവൂർ – അഞ്ചുതെങ്ങ് – വക്കം മേഖലകളിലെ പ്രദേശവാസികൾക്ക് ആശ്വാസമാകേണ്ട പ്രമുഖ ബാങ്കുകളുടെ എടിഎം സെന്ററുകളാണ് ഉപഭോക്താക്കളെ വട്ടം ചുറ്റിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കടയ്ക്കാവൂർ ചെക്കാലവിളാകം ബ്രാഞ്ചിന്റെ നിയന്ത്രണത്തിലുള്ള എടിഎം സെന്ററും, ഇവിടെത്തന്നെ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം സെന്ററുകളുമാണ് തോന്നുംപടി സേവനം നൽകി ഉപഭോക്താക്കളെ നട്ടൻതിരിപ്പിക്കുന്നത്.

ഈ രണ്ട് സ്ഥാപനങ്ങളുടെയും പലപ്പോഴും എടിഎം കാർഡ് ഉടമകളെ വട്ടം ചുറ്റിക്കുന്ന അവസ്ഥയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രദേശവാസികൾക്ക് ഉപയോഗകരമാകേണ്ട പ്രധാന എടിഎം സെന്ററുകളാണിത്.

നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീന് തോന്നുപടി പ്രവർത്തിക്കുന്
അവസ്ഥയിലാണ്. പുതുതായി അനുവദിക്കപ്പെട്ടിട്ടുള്ള കാർഡുകൾ പോലും എടിഎം കാർഡ് ഉടമ പിൻ നമ്പർ നൽകി കഴിഞ്ഞ് അത് മിഷീൻ അംഗീകരിക്കുന്നതും തുക നൽകുന്നതും വല്ലപ്പോഴും മാത്രമാണ്.

ഈ എടിഎം സെന്ററിന്റെ പ്രവർത്തനം ഉപഭോക്താക്കളെ ബുദ്ധിമുട്ടിയ്ക്കുകയാണെന്നത് സംബന്ധിച്ച് ഇതിനോടകം നിരവധിപേർ പല അവസരങ്ങളിലായി പല തവണ ബ്രാഞ്ചിൽ പരാതികൾ പറഞ്ഞെങ്കിലും അത് പരിഹരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല ഈ സെന്ററിൽ നിന്നും ഇടയ്ക്കിടെ, കാർഡ് ഉടമകൾക്ക് പണം പിൻവലിക്കുവാൻ കഴിയാത്ത കാര്യം എസ്ബിഐ യുടെ തന്നെ കസ്റ്റമർ കെയറിൽ പരാതി പറയുവാനായി ബന്ധപ്പെട്ടപ്പോൾ, അവിടെനിന്നും കിട്ടിയ മറുപടി എസ്ബിഐയുടെ മറ്റേതെങ്കിലും സ്ഥലത്തെ എടിഎം മെഷീനിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രമുഖ ബാങ്കുകളുടെ എടിഎം സംവിധാനം പ്രയോജനപ്പെടുത്തുകയോ ചെയ്യുക എന്ന അറിയിപ്പുമാണ്.

കൂടാതെ, നിലവിൽ ഈ എടിഎം റൂമിനകത്ത് വെളിച്ച സംവിധാനങ്ങളും എസിയും തകരാറിലായ അവസ്ഥയാണ്. ഈ അവസ്ഥയിലായിട്ട് മാസങ്ങൾ കഴിയുന്നതായാണ് സൂചന.

എടിഎം റൂമിനുള്ളിൽ വെളിച്ച മില്ലാതായതോടെ അകത്ത് ഏതെങ്കിലും തരത്തിൽ ക്രിമിനലുകളോ, മോഷ്ടാക്കളോ, സാമൂഹ്യവിരുദ്ധരോ കടന്നുകൂടി നിലയുറപ്പിച്ചാൽ പുറത്തുനിന്നുമെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് അപകടകരമാം വിധം സുരക്ഷാ ഭീഷണി നേരിടുന്ന അവസ്ഥയാണ്.

സമീപത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം സെന്റർ കൂടി കഴിഞ്ഞ ദിവസം, പണിമുടക്കിയതോടെ നിലവിൽ ഈ പ്രദേശം കേന്ദ്രമാക്കി അത്യാവശ്യ സാമ്പത്തിക ഇടപാടുകൾക്ക് 24 മണിക്കൂർ സേവനത്തിനായി എടിഎം കാർഡ് ഉടമകൾ കിലോമീറ്ററുകൾ താണ്ടി നിലയ്ക്കാ മുക്ക് ആറ്റിങ്ങൽ , ചിറയിൻകീഴ് , വർക്കല തുടങ്ങിയ പ്രദേശങ്ങളിലെ മറ്റ് എടിഎം മെഷീനുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

പ്രദേശവാസികളുടെ ബുദ്ധിമുട്ടുകളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത് എത്രയും പെട്ടെന്നുതന്നെ എടഎം സെന്ററുകളിടെ നിലവിലെ സ്ഥിതീകൾക്ക് പരിഹാരം ഉണ്ടാകണമെന്നാണ് പ്രദേശവാസികളിടെ ആവിശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES