അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് മുകളിലായി കുടിവെള്ള പൈപ്പ് ലൈനിൽ സ്ഥാപിച്ചിട്ടുള്ള എയർ റിലീസ് വാൽവ് (ARV) കംപ്ലയിന്റ്ആയി വർഷങ്ങൾ കഴിയുമ്പോഴും നന്നാക്കുവാൻ നടപടി കൈക്കൊള്ളുവൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
തന്മൂലം ദിനംപ്രതി നഷ്ടമാകുന്നത് അഞ്ചോളം കുടുംബങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നത്ര കുടുവെള്ളമാണ്. മാത്രവുമല്ല ഇത്തരത്തിൽ നഷ്ടപ്പെടുന്ന വെള്ളം പാലയത്തിന് മുകളിൽ കെട്ടിനിൽക്കുന്നത് പാലത്തിന് ബലക്ഷയം സംഭവിക്കാൻ പോലും കാരണമാകുന്നുണ്ട്.
കുടിവെള്ളം ലഭ്യമാകാതെ തീരദേശ ജനത നരകിയ്ക്കുമ്പോഴാണ് വർഷങ്ങളായി അഭികൃതരുടെ അനാസ്ഥയെതുടർന്ന് കുടിവെള്ളം പാഴായിപോകുന്നത്. ഇതിനോടകം ഈ വിഷയം ചൂണ്ടിക്കാട്ടി നിരവധിതവണ ആറ്റിങ്ങൽ വാട്ടർ അതൊറിറ്റിയിൽ പരാതി അറിയിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ വകുപ്പ് തലത്തിൽ പരാതി നൽകി.