സ്നേഹവീട് കേരള സാംസ്ക്കാരികസമിതിയുടെ 2024-ലെ സാഹിത്യ – സാംസ്കാരിക പുരസ്കാരം വക്കം സുകുമാരന്. സ്നേഹവീട് കേരള സാംസ്ക്കാരികസമിതിയുടെ
‘ സഖാവ് വർഗ്ഗീസ് മൂപ്പൻസ് ‘ ന്റെ നാമധേയത്തിലുള്ള 2024-ലെ സാഹിത്യ- സാംസ്കാരിക പുരസ്കാരത്തിനാണ് വക്കം സുകുമാരൻ അർഹനായത്.
ഫെബ്രുവരി 24, 25 തീയതികളിൽ എറണാകുളത്തെ പിറവത്ത് വച്ച് നടക്കുന്ന സ്റ്റേഹവീട് കേരള സാംസ്കാരിക സമിതിയുടെ സംസ്ഥാന സമ്മേളനത്തിൽ പുരസ്ക്കാരദാന ചടങ്ങ് സംഘടിപ്പിക്കും.
ചടങ്ങിൽ സ്റ്റേഹ വീട് സാംസ്കാരിക സമിതി രക്ഷാധികാരി ബഹു. റിട്ടയേർഡ് സെഷൻസ് ജഡ്ജ് അബ്ദുൽ സത്താർ പള്ളിപ്പുറം, ചെയർമാൻ ഫാ. വർഗ്ഗീസ് ബ്ലാഹേത്, ദേശീയ പ്രസിഡന്റ് ഡാർവിൻ പിറവം, ദേശീയ സെക്രട്ടറി കെ.കെ. തേവൻ, ജനറൽ കൺവീനർ സുജാതാ ബാബു തുടങ്ങിയവർ പങ്കെടുക്കും.